പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴിവുകൾ

ആറന്മുള ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്‌ടി ഗണിതം താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 11-ന് ഹാജരാകണം. 

ആറന്മുള ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്‌ടി ഹിന്ദി തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ തിങ്കളാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

തുമ്പമൺ നോർത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി(ജൂനിയർ), പൊളിറ്റിക്കൽ സയൻസ്(ജൂനിയർ) വിഭാഗങ്ങളിലേക്ക് താത്‌കാലിക ഒഴിവ്. കൂടിക്കാഴ്ച ജൂൺ ഒമ്പതിന് 11-ന്.

പയ്യനല്ലൂർ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്ക് താത്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 11-ന് 10.30-ന്.

പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ താത്‌കാലിക അധ്യാപക ഒഴിവ്. ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9447364369.

കോഴഞ്ചേരി കാഞ്ഞീറ്റുകര ഗവ.എസ്‌വിഎൽപി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കെടെറ്റ് യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ 10-ന് എത്തണം. 

പുല്ലാട് ഗവ. മോഡൽ യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഒൻപതിന് 11 മണിക്ക് നടക്കും. ഫോൺ: 9495835058.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒൻപതിന് 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

തെങ്ങമം ഗവ.ഹയർ സെക്കൻഡറി എച്ച്എസ്ടി (ഹിന്ദി) അധ്യാപിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒൻപതിന് 11-ന് സ്കൂൾ ഓഫീസിൽ.

പുല്ലാട് ഗവ. മോഡൽ യുപി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഒൻപതിന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 9495835058.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ