തിരുവല്ലയിൽ വിദ്യാർഥി ബസിൽനിന്ന് വീണു

 


തിരുവല്ല - മാവേലിക്കര റൂട്ടിൽ ഓടുന്ന സ്വകാര്യബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞ് വിദ്യാർഥി തെറിച്ചുവീണു. ബുധനാഴ്ച രാവിലെ 8.30-ന് പൊടിയാടി ജങ്ഷനിലാണ് അപകടം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ‘രഘുമോൻ’ എന്ന ബസിന്റെ പിന്നിലെ വാതിൽപ്പടിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വാതിൽ അടഞ്ഞത്തിനെ തുടർന്ന് കുട്ടി പുറത്തേക്കു വീണു. അപകടശേഷം ബസ് നിർത്താതെ പോയി.

പിന്നാലെ കാറിൽ വന്ന മനുകുമാർ, കാവുംഭാഗം ജങ്ഷനിൽ ബസ്‌ തടഞ്ഞു നിർത്തി. അപകടം നടന്ന കാര്യം നിഷേധിച്ച ജീവനക്കാർ, ബസിൽ നിന്ന് ആരും വീണിട്ടില്ലെന്ന് പറഞ്ഞ് മനുകുമാറുമായി വാക്കേറ്റമായി. തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തർക്കത്തിലെത്തി. പോലീസും സ്ഥലത്തെത്തി. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ബസ് വിട്ടയച്ചു. 

പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ