തിരുവല്ലയിൽ പ്രാര്‍ത്ഥനാലയത്തില്‍ വൻ തീപിടിത്തം

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്കാണ് തീ പിടിച്ചത്. വിറകുപുര പൂര്‍ണ്ണമായും കത്തി നശിച്ചു. 

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ എന്‍ജിനുകള്‍ എത്തി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. അതിനാല്‍ പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.  ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ