കുന്നന്താനം ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം

 


കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നന്താനം ഗവ.ആയുർവേദ ഡിസ്പെൻസറിക്ക്‌ ദേശീയ അംഗീകാരം ലഭിച്ചു. മന്ത്രി വീണാ ജോർജിൽ നിന്നും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ മിനി ജനാർദനൻ, മെഡിക്കൽ ഓഫീസർ ഡോ.എൻ. അഞ്ജന, വികസന സ്ഥിരംസമിതി അധ്യക്ഷ വി.എസ്. ഈശ്വരി എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൌഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള സേവനനിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ