മല്ലപ്പള്ളിയിൽ വൈദ്യുതി കേബിൾ കത്തി

മല്ലപ്പള്ളി 11 കെ വി ഫീഡർ കേബിൾ കത്തി. അതിനെ തുടർന്ന് സിഎംഎസ് സ്കൂൾ, ചേർത്തോട്, പുള്ളോലിൽ, ക്രഷർ, ജിഎംഎം ആശുപത്രി ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. നാലിടത്ത് കേബിൾ ഉരുകിപ്പോയി.

ചൊവ്വാഴ്ച വൈകിട്ടോട് കൂടി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ