ഏകജാലകം വഴി പ്ലസ്‌വൺ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശന പ്രക്രിയയിൽ ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ 1785 സീറ്റുകളിൽ ആളില്ല. ജില്ലയിൽ ആകെ 13,223 അപേക്ഷകർ ഉണ്ടായിരുന്നു. ഇതിൽ 3116 പേർ അന്യജില്ലകളിൽനിന്നുള്ളവരാണ്. മൊത്തം മെറിറ്റ് സീറ്റുകൾ 9,893 ആണ്. ഭിന്നശേഷി വിഭാഗക്കാരുടേതുകൂടി കൂട്ടുമ്പോൾ ആകെ 9,961. ഇതിൽ 8,176 സീറ്റുകളിലേക്കാണ് ഒന്നാം അലോട്ട്മെൻറ് നടന്നത്. ബാക്കി 1785 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജനറൽ വിഭാഗത്തിൽ 5,412 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും അലോട്ട്മെൻറ് നടന്നു. ഈഴവ വിഭാഗത്തിൽ 324-ൽ 311-ലും അലോട്ട്മെൻറ് നടന്നു. ഒഴിവുകൾ-13.
മറ്റ് വിഭാഗം, മൊത്തം സീറ്റുകൾ, അലോട്ട്മെൻറ് നടന്നവ, ഒഴിവുകൾ എന്നീ ക്രമത്തിൽ ചുവടെ;
മുസ്ലിം- 311, 256, 55. എൽസി-149, 33, 116. ക്രിസ്ത്യൻ ഒബിസി-68, 64, 4. ഹിന്ദു ഒബിസി-149, 125, 24. എസ്‍സി-1536, 1448, 88. എസ്ടി-1024, 92, 932. ഭിന്നശേഷി വിഭാഗം-247, 109, 138. അന്ധർ-38, 7, 31. ധീവര-81, 3, 78. വിശ്വകർമ-81,79, 2. കുശവൻ-68, 7, 61. കുടുംബി-68, 1, 67. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ-405, 229, 176. സ്പോർട്സ് വിഭാഗം-321, 118, 203. മോഡൽ റെസിഡെൻഷ്യൽ സ്കൂൾ 50, 45, 5. ഒന്നാംഘട്ട അലോട്ട്മെൻറ് ലഭിച്ചവർ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രവേശനം നേടണം.