തിരുവല്ലയിൽ കരിക്ക് കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് മരിച്ചത്. തിരുവല്ല – ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കടയുടെ മുമ്പിൽ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനം.