പന്തളം തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി സംസ്‌കൃതം അധ്യാപക ഒഴിവ്. അഭിമുഖം 11-ന് രാവിലെ 10.30-ന്.
അടൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 21ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം. 8281821908.
ഏനാത്ത് കിഴക്കുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 8ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
കൈപ്പട്ടൂർ ഗവ. വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷിന് താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 8ന് 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.

