റാന്നി സെയ്‌ന്റ് തോമസ് കോളേജിൽ ഹിന്ദി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി ആണ് യോഗ്യത. ഇവയുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. അപേക്ഷകർ കോട്ടയം ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താത്‌പര്യമുള്ളവർ ബയോഡേറ്റ, രജിസ്റ്റർ നമ്പർ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഓഗസ്റ്റ് 20-ന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.