റാന്നി കടുമീൻചിറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം(ജൂനിയർ), കൊമേഴ്‌സ്(ജൂനിയർ) അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫക്കറ്റുമായി ഓഗസ്റ്റ് 25-ന് രാവിലെ 10-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പന്തളം തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി സംസ്‌കൃതത്തിലും യുപി വിഭാഗത്തിലും അധ്യാപക ഒഴിവുണ്ട്. 11-ന് രാവിലെ 10.30-ന് സംസ്‌കൃത അധ്യാപകന്റെയും 11.30-ന് യുപി അധ്യാപകന്റെയും അഭിമുഖം നടത്തും. എച്ച്എസ്ടിക്ക് കെ ടെറ്റ് കാറ്റഗറി 3യും യുപിക്ക് കെ-ടെറ്റ് കാറ്റഗറി 2വും നിർബന്ധമാണ്.

