ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ.
പിതാവ് അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും രണ്ടാനമ്മ ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
നൂറനാട് വീടിന് സമീപം വെച്ച് കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണ ശ്രമമുണ്ടായിരുന്നു. പൊലീസ് എത്തും മുന്‍പ് ഇയാള്‍ സ്ഥലംവിട്ടിരുന്നു.തുടർന്ന് കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാവുന്നത്.
കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.
ആലപ്പുഴ സിഡബ്ലിയുസി ഓഫീസില്‍ എത്തിയ പിതാവിന്റെ ഉമ്മയ്ക്ക് കുട്ടിയെ വളര്‍ത്താനുള്ള തത്കാലിക ചുമതല നല്‍കികൊണ്ടുള്ള ഉത്തരവ് കൈമാറി. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.