വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സി.എം.എസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നവംബർ 1 ന് തൊഴിൽ മേള സംഘടിപ്പിച്ചു. മേളയിൽ 125 ഉദ്യോഗാർഥികളും 20 തൊഴിൽ ദാതാക്കാളും പങ്കെടുത്തു.
തൊഴിൽ മേള ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു കൂടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജ്ഞാന കേരളം ഡി.എം.സി ഹരികുമാർ ബി പദ്ധതി വിശദീകരിച്ചു.
കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജ്ഞാനമണി മോഹനൻ, അഡ്വ പ്രകാശ് ചരളേൽ, ശ്രീമതി അമ്പിളി പ്രസാദ്, ശ്രീ സുധി കുമാർ, ശ്രീമതി ബിന്ദു ചന്ദ്രമോഹൻ, വിജ്ഞാന കേരളം പി.എം.യു അംഗം ഡോ റാണി ആർ നായർ, യുവജന ക്ഷേമ ബോർഡ് കോർഡിനേറ്റർ അൽഫിൻ ഡാനി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു സുഭാഷ്, സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. രഞ്ജിത്.വി നന്ദിയും പ്രകാശിപ്പിച്ചു.

