മല്ലപ്പള്ളി മാരിക്കൽ സ്‌കൂൾ ബസ് കാത്തു നിന്നിരുന്ന 13 വയസുള്ള പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്‌നതാപ്രദർശനം നടത്തുകയും, കടന്നു പിടിക്കുകയും ചെയ്ത 38കാരന്‍ അറസ്റ്റില്‍.
എട്ടാം ക്ലാസുകാരിയെ ഉപദ്രവിച്ച കേസില്‍ മല്ലപ്പള്ളി മാരിക്കൽ നെടുമണ്ണിൽ വീട്ടിൽ വിബിൻമോനാണ് കീഴ്വായ്പൂർ പൊലീസിന്‍റെ പിടിയിലായത്. കീഴ്വായ്പൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ. ജയമോനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
പ്രതിയെ അന്വേഷണസംഘം മാരിക്കൽ നിന്നാണ് പിടികൂടിയത്. വിബിൻമോന്‍ കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിബിൻമോന്‍ പോക്‌സോ, വധ ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

