പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025: എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നവംബര്‍ 23-ന് അവസാനിക്കും

പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങള്‍ നവംബര്‍ 23 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. അതിനാല്‍ എന്യൂമറേഷന്‍ ഫോമുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നവംബര്‍ 24 മുതല്‍ 25 വരെ ഡിജിറ്റൈസേഷന്‍ നടപടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

എല്ലാ ഫോമുകളും നവംബര്‍ 25-നകം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈന്‍ ആയി സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യേണ്ടതിനാല്‍ വോട്ടര്‍മാര്‍ ബി.എല്‍.ഒ മാരുമായി സഹകരിച്ച് നവംബര്‍ 23 ന് തന്നെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് സംശയനിവാരണത്തിനും സഹായത്തിനുവേണ്ടിയും ബി.എല്‍.ഒമാരെയും, കണ്‍ട്രോള്‍ റൂമിനെയും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍- 0468 222 4256

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ