ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പിനും അവസരം. ധനുവച്ചപുരം മുതല്‍ മഞ്ചേശ്വരം വരെ ഉള്ള 44 ഐ എച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളജുകള്‍ക്ക് ഒപ്പം കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത എഴുപതോളം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്.
നിര്‍മിത ബുദ്ധി, ഐ ഒ ടി, മെഷീന്‍ ലേണിങ് മുതല്‍ കണ്ടന്റ് റൈറ്റിംഗ്, എക്‌സിക്യൂട്ടീവ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ 117 വിഷയങ്ങളിലാണ് വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തില്‍ ഊന്നിയുള്ള ഇന്റേണ്‍ഷിപ്പ്. 114 കോളജുകളിലും രണ്ട് മോഡല്‍ ഫിനിഷിംഗ് സ്‌കൂളുകളിലും ആയി ഏകദേശം 12000 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു.

