യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കീഴ്വായ്പൂര് സ്വദേശി പിടിയിൽ

കീഴ്വായ്പൂര്: യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പൂര് സമരമുക്ക് കളപ്പാമന്നത്ത് വീട്ടിൽ കെ.ആർ. രതീഷ് (43) ആണ് പിടിയിലായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ഇവ തന്റെ സുഹൃത്തുക്കൾക്കും മറ്റ് പരിചയക്കാർക്കും അയച്ചുകൊടുക്കുകയായിരുന്നു. 

കീഴ്വായ്പൂര് എസ്.എച്ച്.ഒ. അജീബ് ഇബ്രാഹിം, എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇവർക്ക് പുറമെ എ.എസ്.ഐ. ജോയിസ്, സി.പി.ഒ. സന്തോഷ്‌, സി.പി.ഒ. നെവിൻ എന്നിവരും ഉണ്ടായിരുന്നു. 

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ