കനത്ത വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസം പകരുവാനായി കേരള സംസ്ഥാന സഹകരണ വകുപ്പ് 2024-ൽ ആരംഭിച്ച് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കി വരുന്ന "തണ്ണീർപന്തൽ" പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു. മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന് മുൻവശത്തായി സജ്ജീകരിച്ച പന്തലിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായർ നിർവഹിച്ചു.
ചടങ്ങിൽ ഭരണസമിതിയംഗങ്ങളായ അനീഷ് രാജു വി.സി., സന്തോഷ്‌കുമാർ എം.എസ്., സെക്രട്ടറി പി. ജയശ്രീ, സംഘം ജീവനക്കാരായ ജോമോൾ വർഗീസ്, സൂര്യമോൾ കെ.എൽ., ജയകുമാർ എം.എൻ., ശോഭന പി.എം., ആനന്ദ് ശങ്കർ എന്നിവർ പങ്കെടുത്തു.

