തിരുവല്ല : തിരുവല്ല മാഞ്ഞാടി സ്വദേശി കണ്ണോത്ത് ഹൌസിൽ ടിബിൻ (33) തിരുവല്ല ചുമത്ര എന്ന സ്ഥലത്ത് കൂടത്തിങ്കൽ ഹൌസിൽ സിജോ (24) എന്നിവരുടെ പക്കൽ നിന്നും ഉദ്ദേശം 1.22gm തൂക്കം വരുന്ന MDMA മുത്തൂർ - കാവുംഭാഗം റോഡിൽ മന്നംകരചിറയിലുള്ള അബുദാബി ടർഫിന് മുന്നിൽ വച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടി കൂടി.
ഇവർ ടർഫിൽ വച്ച് MDMA കൈമാറുവാൻ വന്ന സമയത്താണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

