പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴുവുകൾ (28/10/2021)


 അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള താഴെപറയുന്ന അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി 29-ന് 11-ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഒഴിവുകൾ: ഹയർ സെക്കൻഡറി അധ്യാപകൻ (ജൂനിയർ) ബോട്ടണി-1, ഹിന്ദി-1, ഇക്കണോമിക്സ്-1. 

യു.ഐ.ടി മണ്ണടിയിൽ കൊമേഴ്‌സിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് മുമ്പ് എത്തണം. ഫോൺ:04734 282290,9497440734,9946433210. 

റാന്നി ഗവ എൽ.പി.ജി.സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച രാവിലെ 11-ന് സ്‌കൂൾ ഓഫീസിലെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

റാന്നി എം.എസ്.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ ഒന്നിന് നാലുമണിക്കുള്ളിൽ അപേക്ഷ സ്‌കൂൾ ഓഫീസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

റാന്നി എബനേസർ ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി, ഹിന്ദി എന്നീ വിഷയങ്ങളിലും യു.പി.വിഭാഗത്തിൽ ടി.ഇ.ടി.യോഗ്യതയുള്ള അധ്യാപകന്റെയും ഒഴിവുണ്ട്. താത്പര്യമുള്ളവർ വെള്ളിയാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ എത്തണം.

കുന്നം ഗവ.എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30-ന് 11-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

കലഞ്ഞൂർ മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, കണക്ക് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ളവർ 29-ന് 11-ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി. സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. ടി.ടി.സി., കെ-ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി 30-ന് 10.30-ന് സ്കൂളിലെത്തണം.

തിരുവല്ല കുറ്റൂർ ഗവൺമെന്റ് സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, സുവോളജി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 11-ന് അഭിമുഖം നടക്കും.

തിരുവല്ല ഇടിഞ്ഞില്ലം ഗവ. എൽ.പി. സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. ടി.ടി.സി.യും കെ ടെറ്റും യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച 11-ന് അഭിമുഖത്തിന് സ്‌കൂളിൽ എത്തണം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ