എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. കോളേജിൽ


ഐ.എച്ച്.ആർ.ഡി. കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാംവർഷ ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയിലും ഒന്നാംവർഷ എം.ടെക് കംപ്യൂട്ടർ സയൻസ് (സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) യിലേക്കും ഒഴിവ് പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഒന്നാംവർഷ ബി.ടെക് പ്രവേശനത്തിനും ഡി.റ്റി.ഇ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഒന്നാം വർഷ എം.ടെക് പ്രവേശനത്തിനും പങ്കെടുക്കാം. ഡി.റ്റി.ഇ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെയും എം.ടെക്. പ്രവേശനത്തിന് പരിഗണിക്കും. താത്‌പര്യമുള്ളവർ https://bit.ly/cekspot21 എന്ന വെബ്സൈറ്റ് ലിങ്കിൽക്കൂടി രജിസ്റ്റർചെയ്യണം. വെബ്സൈറ്റ് www.cek.ac.in ഫോൺ: 0469-2677890, 2678983, 8547005034, 9447402630.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ