കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ


 കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കോളേജിൽ 2021-22 അധ്യയന വർഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച അടൂർ കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ബി.ടെക്. മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലുള്ള കോഴ്സുകളിലേക്കാണിത്.

പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 85 ശതമാനത്തിനുമുകളിൽ മാർക്കുനേടിയ വിദ്യാർഥികൾക്ക് പൂർണ ഫീസിളവും മറ്റ് വിദ്യാർഥികൾക്ക് പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പോടെയും പ്രവേശനം നൽകും. കീം പാസാകാത്ത വിദ്യാർഥികൾക്കും അവസരമുണ്ട്. ഫോൺ: 9747031624.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ