ആനിക്കാട്‌ ഉരുക്കളെ മോഷ്ടിക്കുന്നത്‌ പതിവായിരിക്കുന്നു


ആനിക്കാട്‌ പഞ്ചായത്തിലെ നൂറോമ്മാവിലും സമീപ്രപദേശങ്ങളിലും ഉരുക്കളെ മോഷ്ടിക്കുന്ന സംഭവം പതിവായി. സാമുഹികവിരുദ്ധ  ശല്യവുമേറുന്നതായി പരാതി.

നൂറോമ്മാവ് ഹെല്‍ത്ത്‌ സെന്ററിനു സമീപം കുടത്തുംമുറിയില്‍ സുനിയുടെ തൊഴുത്തില്‍നിന്ന്‌ ഒരാഴ്ച മുന്‍പ്‌ പോത്തിനെ മോഷണം പോയിരുന്നു. ഇതുവരെ അതിനെ കണ്ടെത്താനായിട്ടില്ല.

പാറയ്ക്കല്‍ കോശിയുടെ വീട്ടിലും മോഷണ്രശമം നടന്നിരുന്നു. ശബ്ദംകേട്ട്‌ ലൈറ്റിട്ടപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. തടത്തേല്‍ ഷാജി, തടത്തേല്‍ സണ്ണി, പേക്കുഴിമപ്രത്ത്‌ അലക്സ്‌, ചേറ്റാമണ്ണില്‍ റോയി എന്നിവരുടെ വീടുകളിലാണ്‌ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധ ശല്യമുണ്ടായത്‌. രാത്രി 12 നു ശേഷം വാതിലുകളിലും ഗേറ്റിലും ചവുട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. കീഴ്വായ്പൂര്‍ പൊലീസ്‌ സ്ഥലത്ത്‌ എത്തിയെങ്കിലും ആരെയും  പിടികൂടാനായില്ല.

നൂറോമ്മാവിലും മുറ്റത്തുമ്മാവിലും പഞ്ചായത്ത്‌ ഓഫിസിനു സമീപത്തും മദ്യപരുടെ ശല്യവും രൂക്ഷമാണ്. മറ്റിടങ്ങളില്‍നിന്നു വാഹനങ്ങളിലെത്തുന്ന സംഘമാണ്‌ ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ