ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വർധിച്ചു വരുന്നു. മാരംങ്കുളം, നാഗപ്പാറ, ചുങ്കപ്പാറ മാർക്കറ്റ്, തിയേറ്റർ കവല, തോട്ടത്തും കുഴി, കോട്ടാങ്ങൽ, കടുർക്കടവ്, കാടിക്കാവ്, സി.കെ.റോഡ് ഭാഗങ്ങളിൽ ആണ് മോഷണം പെരുകുന്നത്.
ഇവിടങ്ങളിൽ മദ്യം, മയക്കുമരുന്ന് എന്നിവ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്. കഴിഞ്ഞദിവസം ചുങ്കപ്പാറ ഗവ. ഹോമിയോ ആശുപത്രിക്കുസമീപമുള്ള വീട്ടിലെ അടുക്കള ഉപകരണങ്ങൾ മോഷണം പോയിരുന്നു.