പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴുവുകൾ (07/11/2021)


മല്ലപ്പള്ളി പരിയാരം ഗവണ്‍മെന്റ്‌ യുപി സ്‌കൂളില്‍ യുപി വിഭാഗം താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക്‌ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു, ഉദ്യോഗാര്‍ഥികള്‍ 9ന്‌ രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫിസില്‍ ഹാജരാകണം. 

 തേക്കുതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ മാത്തമാറ്റിക്‌സ്, കൊമേഴ്‌സ് എന്നിവയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 10-ന് 10 മണിക്ക് അഭിമുഖം നടക്കും.

പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, അക്കൗണ്ടൻസി വിഷയങ്ങളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വെള്ളിയാഴ്ച 11-ന് ഓഫീസിൽ എത്തണം. ഫോൺ: 0468-2335681.

കോന്നി എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, സുവോളജി അധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ചൊവ്വാഴ്ച 10-ന് അഭിമുഖത്തിന് കോളേജിൽ എത്തണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ