പത്തനംതിട്ട ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 2717 പ്ലസ്‌വൺ സീറ്റ്‌


 പത്തനംതിട്ട ജില്ലയിൽ 2717 പ്ളസ്‌വൺ സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് മുഖ്യ അലോട്ട്മെൻറിനും ഒരു സപ്ലിമെൻററി അലോട്ട്മെൻറിനും ശേഷമുള്ള കണക്കാണിത്. 10 ശതമാനം സീറ്റുവർധന നടത്തിയശേഷമുള്ള സീറ്റുകളും ഇതിൽ ഉൾപ്പെടും. 

ഏറ്റവും കൂടുതൽ ഒഴിവുകൾ, ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സയൻസ് വിഭാഗത്തിനാണ്-1155. കൊമേഴ്സ് വിഭാഗത്തിൽ 943 സീറ്റും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 619 സീറ്റും ഒഴിഞ്ഞുകിടക്കുന്നു. 

ഇപ്പോൾ കോഴ്സ്-സ്കൂൾ ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ കഴിഞ്ഞാലും സീറ്റുകളുടെ മൊത്തം എണ്ണത്തിൽ വ്യത്യാസം വരില്ല. എന്നാൽ, ഓരോ വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം വ്യത്യാസം വന്നേക്കാം. ഇനിയും ഒരു സപ്ലിമെൻററി അലോട്ട്മെൻറുകൂടി ഉണ്ടാകും. അതിൽ കുറച്ച്‌ സീറ്റുകളിൽ കുട്ടികളെത്തിയാലും ജില്ലയിൽ രണ്ടായിരത്തിലധികം സീറ്റ്‌ ഒഴിഞ്ഞുകിടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ