ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിർമാണം നാളെ തുടങ്ങും


ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലം നിർമാണം മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഉദ്‌ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. 

1.66 കോടി രൂപ ചെലവിൽ പണിയുന്ന പാലത്തിന് 12.50 മീറ്റർ നീളവും 1.50 മീറ്റർ നടപ്പാത ഉൾെപ്പടെ 11 മീറ്റർ വീതിയുമാണുണ്ടാവുക. അട്ടക്കുളങ്ങര ഭാഗത്തേക്ക് 150 മീറ്ററും പുന്നവേലിയിലേക്ക് 100 മീറ്ററും നിലവിലെ റോഡ് ഇളക്കി നിർമിക്കും. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ നിർമാണത്തിന് അനീഷ് സക്കറിയയാണ് കരാറെടുത്തിരിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ