തിരുവല്ലയിൽ മോഷണം

തിരുവല്ലയിൽ കറ്റോടിനു സമീപം വീട്ടില്‍ നിന്ന്‌ 35 പവന്‍ സ്വര്‍ണം കവര്‍ന്നു. വലിയ വീട്ടില്‍ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ്‌ ഇന്നലെ വൈകിട്ട്‌ നാലരയോടെ കവര്‍ച്ച നടന്നത്‌. 

ഈ സമയം സമയം സാബുവിന്റെ മരുമകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വീടിന്റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ്‌ മോഷണം പോയത്‌. മരുമകള്‍ വീടിന്റെ താഴത്തെ

നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. സാബുവിന്റെ അയല്‍വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വില്‍പനയ്ക്ക്‌ എത്തിയ സംഘമാണ്‌ മോഷണത്തിന്‌ പിന്നിലെന്നു സംശയിക്കുതായി പൊലീസ്‌ പറഞ്ഞു, 

സാബ്ദുവിന്റെ വിടിന്റെ പാരപ്പറ്റില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത്‌ അയല്‍വാസിയായ ജസ്റ്റിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഉടന്‍ ജസ്റ്റിന്‍ മാതാവ്‌ കുഞ്ഞുമോളെ വിവരമറിയിച്ചു. ഇവര്‍ സാബ്ദുവിന്റെ വീട്ടിലെത്തി അപരിചിതനെ കണ്ട വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്‌. സംഭവത്തില്‍ തിരുവല്ല പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ