ചാലാപ്പള്ളി-വെള്ളയിൽ റോഡ് തകർന്നു. കുഴികൾ നിറഞ്ഞ ഈ റോഡിലൂടെ വണ്ടിയോടിക്കുക ദുഷ്‌കരമാണ്.
വെള്ളയിൽ ജില്ലാ ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കുന്നം ദേവീക്ഷേത്രം, അങ്കണവാടികൾ, ചാലാപ്പള്ളി ഗവൺമെൻറ് ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പോകാൻ ഈപാതയാണ് മിക്കവരും ആശ്രയിക്കുന്നത്.
അടിയന്തരമായി റോഡ് റീ ടാർ ചെയ്യുകയും ഓട വൃത്തിയാക്കുകയും വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.