മല്ലപ്പള്ളിയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. മല്ലപ്പള്ളി കീഴ്‌വായ്പ്പൂര് പെരുപ്രാമാവ് പാലമറ്റം വീട്ടില്‍ ജോസഫ് പാലമറ്റം (72) നെ ആണ് കീഴ്‌വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടിയപ്പള്ളിയിലെ മൈതാനത്ത് പെൺകുട്ടികളെ പരിശീലനത്തിന് കൊണ്ടുപോയതിനു ശേഷം തിരിച്ചു വരുമ്പോള്‍ ഒരു പെണ്‍കുട്ടിയെ മല്ലപ്പള്ളിയില്‍ ഇറക്കാതെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞു കൊണ്ടുപോകുന്ന വഴിയില്‍ ചെങ്ങരൂര്‍ ചിറയ്ക്ക് സമീപം വച്ച് ഇന്നലെ 11 മണിക്ക് വാഹനത്തില്‍വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
റിട്ട. കേണല്‍ ആയ ഇയാൾ മുണ്ടിയപ്പള്ളി സ്‌കൂള്‍ ഗ്രൗണ്ടിൽ ഹാന്‍ഡ് ബോള്‍ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നു. ഇവിടെയെത്തുന്ന കുട്ടികളെ കാറിൽ വീടുകളിലും മറ്റ് കളിസ്ഥലങ്ങളിലും എത്തിക്കുമായിരുന്നു. എന്നാൽ, വീട്ടിൽ വിടുന്നതിനുപകരം പലരെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന ആക്ഷേപത്തെത്തുടർന്ന് ആറുമാസമായി പോലീസ് നിരീക്ഷിച്ചിരുന്നു.
ശനിയാഴ്ച ചെങ്ങരൂര്‍ ചിറയ്ക്ക് സമീപം കാർ കിടക്കുന്നതുകണ്ട് നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.