കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു


കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. വേനല്‍ ആരംഭിച്ചതോടെ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടിവെള്ളത്തിനായി ജനം പരക്കംപാച്ചില്‍ തുടങ്ങി. 

വഞ്ചികപാറ, ആലപ്ര ക്കാട്‌, പൂല്ലാന്നിപാറ, തൊടുകയില്‍മല, തടത്തേല്‍മല, ആനക്കുഴി, മലമ്പാറ, ആനപ്പാറ, പള്ളിമല, നിര്‍മലപുരം നാഗപ്പാറ, പ്രിയദര്‍ശിനി കോളനി, മുഴമുട്ടം, കിടി കെട്ടിപ്പാറ, പൂളിക്കന്‍പാറ പ്രദേശങ്ങളില്‍ കുടി വെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്‌.

 എല്ലായിടത്തും പൈപ്പുലൈനുകള്‍ ഉണ്ടെങ്കിലും ജലമെത്തുന്നത്‌ വല്ലപ്പോഴും മാത്രമാണ്‌. കണക്ഷനുകള്‍ അധികമായതോടെ ഉയര്‍ന്ന പ്രദേശങ്ങളിൽ  ഉള്ളവര്‍ക്ക്‌ അവശ്യത്തിന്‌ ജലം ലഭിക്കാറുമില്ല.

ആഴ്ചയിൽ ഒരു പ്രാവശ്യം പൈപ്പുലൈനുകളില്‍ ശുദ്ധജലം എത്തിയിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ആഴ്ചകള്‍ കാത്തിരിക്കണം വെള്ളം എത്താൻ എന്ന്  നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം കാണുന്നതിന് ആരംഭിച്ച മലമ്പാറ ശുദ്ധജ ലപദ്ധതികളുടെ പൂര്‍ണ പ്രയോജനം ലഭ്യമാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ