കോട്ടാങ്ങലിൽ വൈദ്യുതി മുടക്കം പതിവാകുന്നു

 കോട്ടാങ്ങൽ പഞ്ചായത്തിലെ കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായി.

മുൻകൂർ അറിയിക്കാതെ പകൽ മുഴുവൻ വൈദ്യുതി മുടങ്ങുന്നത് വ്യാപാര സ്ഥാപനങ്ങളെ ദുരിതത്തിലാക്കുന്നു. ആശുപത്രികൾ, ലാബുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ടെലിഫോൺ ഇന്റർനെറ്റ് സൗകര്യങ്ങൾ, ഇലക്‌ട്രോണിക്സ്‌, ഇലക്‌ട്രിക്കൽ കടകളുടെ പ്രവർത്തനത്തെ  ഇത് ബാധിക്കുന്നു.

ജനങ്ങളെ വലയ്ക്കുന്ന  വൈദ്യുതി മുടക്കം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ