പത്തനംതിട്ട ജില്ലയിൽ: കോവിഡ് കേസുകളില്‍ വീണ്ടും വർധന


പത്തനംതിട്ട ജില്ലയിൽ മാസങ്ങൾക്കുശേഷം ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. രണ്ട് ദിവസത്തിനുള്ളിൽ അഞ്ഞൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പുവരെ നൂറിൽ താഴെ മാത്രമായിരുന്നു പ്രതിദിനം രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ സാവധാനം ഉയരുന്നു. 4.8 ആണ് വ്യാഴാഴ്ചത്തെ മാത്രം പോസിറ്റിവിറ്റി നിരക്ക്.

ഒമിക്രോൺ ബാധിതരുടെ എണ്ണവും സാവധാനം വർധിക്കുന്നുണ്ട്. ഇതുവരെ 21 പേർക്കാണ് ഒമിക്രോൺ ജില്ലയിൽ ബാധിച്ചത്. ഇതിൽ ആറുപേർ രോഗം ഭേദമായി ആശുപത്രിവിട്ടു. ബാക്കിയുള്ളവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആർക്കും ഗുരുതരാവസ്ഥ ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം. ആർക്കും ഐ.സി.യു. സംവിധാനമോ വെന്റിലേറ്ററോ ആവശ്യമായി വന്നിട്ടില്ല. 

ഹൈറിസ്ക് രാജ്യങ്ങളിൽനിന്നടക്കം ഇതുവരെ 948 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരുടെ പരിശോധനാഫലം വരാനുണ്ട്. സാംപിൾ നൽകുന്നവർ ഫലം വരുന്നതിനുമുൻപ് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകുന്നത് വെല്ലുവിളിയാകുന്നുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ