യുവതിയെ കടന്നു പിടിച്ചു: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

 യുവതിയെ കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്തുരുത്തി നടുവിലേത്തറ അരുൺ (24) ആണ് പിടിയിലായത്. 

പെരുന്തുരുത്തി ജംക്‌ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. 

യുവതിയുടെ പരാതിയിൽ പ്രതിയെ പെരുന്തുരുത്തിയിൽ നിന്നു പിടികൂടി. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അരുൺ സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ