വീട്ടിൽ കയറി യുവതിയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ

 റാന്നി കന്നാംപാലത്തിനടുത്ത് വീട്ടിൽ കയറി യുവതിയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ. വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ റെജി പി.രാജു (45) ആണ് അറസ്റ്റിലായത്.

29-ന് ഉച്ചയ്ക്ക് ഒരുമണിയോടെ യുവതിയുടെ വീട്ടിൽ ചെന്ന ഇയാൾ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി ബഹളംവെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് റാന്നി പോലീസ് പിടികൂടി. എസ്.ഐ. സായിസേനന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പോലീസുദ്യോഗസ്ഥരായ സുധീർ, സുധീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ