മല്ലപ്പള്ളി താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിൽ ബസില്ല: ജനങ്ങൾ ദുരിതത്തില്‍

 മല്ലപ്പള്ളി താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.

കോട്ടാങ്ങല്‍ , ചുങ്കപ്പാറ പ്രദേശങ്ങളില്‍ നിന്ന് മണിമല, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്കാണ് ബസ് ഇല്ലാത്തത്. ചുങ്കപ്പാറ - പൊന്തന്‍പുഴ റൂട്ടിലും, ചുങ്കപ്പാറ - കോട്ടാങ്ങല്‍ - മണിമല റൂട്ടിലുമാണ് ബസ് സര്‍വീസ് കുറഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥികളും ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. നിരവധി കെ .എസ് .ആര്‍.ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയിരുന്ന പൊന്തന്‍ പുഴ - ചുങ്കപ്പാറ റൂട്ടില്‍ ഇപ്പോള്‍ അഞ്ച് സ്വകാര്യ ബസുകള്‍ ചില ദിവസങ്ങളില്‍ മാത്രമാണ് മണിക്കൂറുകളുടെ ഇടവേളകളിൽ സര്‍വീസ് നടത്തുന്നത്.

വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സര്‍വീസ് നടത്താറുമില്ല പല ബസുകളും. ഏഴ് ബസുകള്‍ നിരവധി ട്രിപ്പുകള്‍ നടത്തിയിരുന്ന ചുങ്കപ്പാറ - കോട്ടാങ്ങല്‍ - മണിമല റൂട്ടില്‍ ഇപ്പോള്‍ ഒരു ബസു പോലും സര്‍വീസ് നടത്തുന്നില്ല. മല്ലപ്പള്ളി കെ .എസ്. ആര്‍.ടി.സി  ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ചുങ്കപ്പാറയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. രാവിലത്തെയും വൈകുന്നേരങ്ങളിലെയും സര്‍വീസുകള്‍ മണിമലയ്ക്കും പൊന്തന്‍ പുഴയ്ക്കും നീട്ടുകയാണെങ്കില്‍ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകും .

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ