എഴുമറ്റൂർ ഏഴാം വാർഡിൽ ചരിഞ്ഞ വൈദ്യുതിപോസ്റ്റുകൾ അപകടക്കെണിയാകുന്നു. ഇടക്കാട് ചന്തയ്ക്ക് സമീപം കേരളം സ്റ്റാറിന് മുൻവശതുള്ള എ പോൾ റോഡിലേക്ക് ചരിഞ്ഞുനിൽക്കുകയാണ്.
കോളഭാഗം-തെള്ളിയൂർക്കാവ് റോഡിൽ പരത്താനം ഭാഗത്തേക്ക് തിരിയുന്നിടത്ത് ചക്കുതറ പടിയിലാണ് അടുത്ത പോസ്റ്റ്. ഇത് കോൺക്രീറ്റ് തൂണാണ്. രണ്ടിടത്തും വാഹനയാത്രികർ അപകടത്തിൽപ്പെടുന്നുണ്ട്.
ഇവ നിവർത്താനും മാറ്റി സ്ഥാപിക്കക്കാനും കെ.എസ്.ഇ.ബി. അയിരൂർ സെക്ഷൻ ഓഫീസിൽ അറിയിച്ചട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.