സ്വകാര്യ ബസ് സമരത്തെ തുടർന്ന് മല്ലപ്പള്ളിയിൽ യാത്രാ ദുരിതം

 സ്വകാര്യ ബസ് സമരത്തെ തുടർന്ന് മല്ലപ്പള്ളി, കുന്നന്താനം, തിരുവല്ല, അനിക്കാട്, വെണ്ണിക്കുളം, കോഴഞ്ചേരി, എഴുമറ്റൂർ, റാന്നി, വായ്പ്പൂര്, കോട്ടാങ്ങൽ പ്രദേശത്തുള്ള യാത്രക്കാർ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. താലൂക്കിലെ ഏക ആശ്രയമായിരുന്ന കെ.എസ്.ആർ.ടി സി ഡിപ്പോയിൽ നിന്നും കൂടുതൽ ട്രിപ്പുകൾ പ്രതീക്ഷിച്ച ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും യാത്രാ പ്രതീക്ഷകൾ കാത്തിരിപ്പിലൊതുങ്ങി. പരീക്ഷ നടക്കുന്നതിനിടയിലെ സമരം വിദ്യാർത്ഥികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. 

മല്ലപ്പള്ളി - എഴുമറ്റൂർ-റാന്നി റൂട്ടിലും, ചുങ്കപ്പാറ - പെരുമ്പെട്ടി - കോട്ടാങ്ങൽ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. കുളത്തൂർ മൂഴിയ്ക്ക് രണ്ട് ബസുകൾ ഉണ്ടെങ്കിലും യാത്ര ക്ലേശകരമാണ്. വെണ്ണിക്കുളം - കോഴഞ്ചേരി ഭാഗത്തെയ്ക്ക് അധിക സർവീസുകൾ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കി. പരമാവധി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് പറഞ്ഞെങ്കിലും താലൂക്കിലെ യാത്രക്കാരും വിദ്യാർത്ഥികളും സ്വകാര്യ ബസുകളുടെ സമരത്തോടെ ദുരിതത്തിലായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ