മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിലെ 2022-23 ലെവാർഷിക ബഡ്ജറ്റിൽ 7,04,37,514 കോടി വരവും 6,85,33,000 കോടി ചെലവും 19,04,514-രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ റീമി ലിറ്റി കൈപ്പളളിൽ അവതരിപ്പിച്ചു.
കാർഷിക, ആരോഗ്യ, ഭവന നിർമ്മാണ മേഖലകൾക്ക് മുൻതൂക്കം നൽകുന്നതാണ് ബഡ്ജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ലതാകുമാരി, ലൈല അലക്സാണ്ടർ, സി.എൻ. മോഹനൻ, അഡ്വ.പ്രകാശ് ചരളേൽ,ബിനു ജോസഫ്,എം.ഡി. ദിനേശ്കുമാർ,ശ്രീദേവി സതീശ് ബാബു, സൂസൺതോമംസൺ, മാത്യു കൂടത്തിൽ, സുധി കുമാർ, ഈപ്പൻ വർഗീസ്,ആനി രാജു, സിന്ധു സുഭാഷ് കുമാർ, ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്,ജോസഫ് ജോൺ, പ്രൊഫ.ജേക്കബ്ജോർജ്ജ്, ബി.ഡി.ഒ ലക്ഷ്മിദാസ് എന്നിവർ സംസാരിച്ചു.
നെൽകൃഷി വികസനം 7 ലക്ഷം രൂപ, തരിശ്ഭൂമി കൃഷിയോഗ്യമാക്കുന്നതിന് 3 ലക്ഷം, ക്ഷീരമേഖല ക്ഷീരസമൃദ്ധി ക്ഷീരകർഷകർക്കായി പാലിന് സബ്സിഡി, കാലിത്തീറ്റ സബ്സിഡി ഇനത്തിൽ 10ലക്ഷം,ഭവന പദ്ധതിയ്ക്ക് 84ലക്ഷം രൂപ, സമ്പൂർണ തെരുവ് വിളക്ക് വൈദ്യുതീകരണംഎന്ന ലക്ഷ്യം മുൻ നിർത്തി 30,00,000/, ആരോഗ്യം, വിദ്യാഭ്യാസം.ആരോഗ്യമേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം, തുടർ വിദ്യാഭ്യാസത്തിന് 50,000/, പട്ടികജാതി വിദ്യാർത്ഥിവിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് നൽകുന്നതിന് 25,00,000, സാമൂഹിക സുരക്ഷവയോജന പരിപാടികൾ, ശാരീരിക മാനസികവെല്ലുവിളികൾനേരിടുന്നവർ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി 24 ലക്ഷം, ശുചിത്വം, മാലിന്യനിർമ്മാർജനം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളുമായി ചേർന്ന് ശുചിത്വമാലിന്യ പ്രവർത്തനങ്ങൾക്കായി 50,00,000, വനവൽക്കരണം പ്രകൃതി സംരക്ഷണം ലക്ഷമാക്കി മിയാവാക്കി മോഡൽ വനവൽക്കരണത്തിനായി 4.5 ലക്ഷം രൂപ വകയിരുത്തി.