പായിപ്പാട് പട്ടാപ്പകല്‍ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

 പായിപ്പാട് പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃക്കൊടിത്താനം സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമായിരുന്നു സംഭവം.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണു പായിപ്പാട് സ്വദേശിനിയായ 26 കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. വീടിനു പിന്നില്‍ വാഷിങ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടെ കോളിങ് ബെല്‍ അടിക്കുന്നതു കേട്ടു മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നപ്പോൾ അപരിചിതനെക്കണ്ട് വാതില്‍ അടച്ച്‌ വീണ്ടും വസ്ത്രം കഴുകുന്ന പണിയിലേര്‍പ്പെട്ടു. 

ഇതിനിടെ പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറി മാറി അകത്തേക്ക് ഓടിക്കയറി വാതിലടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും നെഞ്ചില്‍ കൈ കൊണ്ടു കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് യുവതിയുടെ ബോധം നഷ്ടമായി.

വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ആണ് ശരീരത്തില്‍ മര്‍ദനമേറ്റ് അവശനിലയിൽ യുവതിയെ കണ്ടത്. പരുക്കേറ്റ യുവതിയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ വീട്ടിലെത്തി ഉപദ്രവിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ