കല്ലൂപ്പാറ മൃഗാശുപത്രി കെട്ടിടം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്‌ഘാടനം ചെയ്യും. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അധ്യക്ഷത വഹിക്കും. 30 ലക്ഷം രൂപ ചെലവിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ ചേർന്നാണ് കെട്ടിടം നിർമിച്ചത്.