വെണ്ണിക്കുളത്ത് വാഹനാപകടം, ഇന്ന് രാവിലെ വെണ്ണിക്കുളത്തിന് സമീപം പുതിയ പെട്രോൾ പമ്പിന്റെ മുന്നിൽ വച്ച് ബസ്സും ടിപ്പറും കൂട്ടിയിടിച്ചു. ചമ്പക്കര ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ ബസ് ഡ്രൈവർ തോട്ടയ്ക്കാട് സ്വദേശി മുകേഷ് ചികിത്സ തേടി.