നെടുങ്ങാടപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

നെടുങ്ങാടപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചങ്ങനാശേരി ഫാത്തിമാപുരം തൈപ്പറമ്പിൽ വീട്ടിൽ ജോസഫിന്റെ മകൻ ഷിനോ ജോസഫ് ആണ് മരിച്ചത്. ഫാത്തിമാപുരം അറയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ചാക്കോ സെബാസ്റ്റിയൻ ആണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ നെടുങ്ങാടപ്പള്ളിയിൽ വെച്ചായിരുന്നു അപകടം നടന്നത്. 

മല്ലപ്പള്ളിയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചശേഷം കുഴിയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഇരുവരെയും നാട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിനോയുടെ ജീവൻ രക്ഷിക്കാനായില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ