മല്ലപ്പള്ളിയിൽ പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മല്ലപ്പള്ളിയിൽ പോക്‌സോ കേസിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (സനു-24)) നെയാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടത്. കഴിഞ്ഞ ഫെബുവരി 14ന്‌ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് മരണപ്പെട്ട പ്രകാശ്. 

ഒരു മാസമായി ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട്. സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഇനിയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന വിഷമം വീട്ടിൽ എപ്പോളും പറയാറുണ്ടായിരുന്നുവെന്നും മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പ്രകാശ് ഉറങ്ങാൻ കിടന്നത്. രാവിലെ ഏഴു മണിക്ക് അമ്മ വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ആൾക്കാരെത്തി തുണി അറുത്ത് കട്ടിലിൽ കിടത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ