കുഴികളും വെള്ളക്കെട്ടും നിറഞ്ഞ കാവനാൽകടവ്‌ - നെടുംങ്കുന്നം റോഡിൽ യാത്ര ദുഷ്കരം

 ആനിക്കാട്‌ പഞ്ചായത്തിൽ തകര്‍ന്ന്‌ തരിപ്പണമായി കിടക്കുന്ന കാവനാല്‍കടവ്‌ - നെടുംങ്കുന്നം റോഡിലെ കുഴികളില്‍ ചാടി വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നത് പതിവായി. 

പത്തനംതിട്ട ജില്ലയെ കോട്ടയം ജില്ലയിലെ നെടുംങ്കുന്നം, കറുകച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡാണ്‌ വർഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്. പൈപ്പ്‌ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. നേരത്തേ രൂപപ്പെട്ട കുഴികളും വെള്ളകെട്ടും യഥാസമയം അറ്റകുറ്റപണികൾ ചെയ്യാത്തതിനാൽ ആണ് ഇപ്പോളത്തെ ഈ അവസ്ഥയ്ക്കു കാരണം. 

പലേടത്തും ഒരടിയിലേറെ താഴ്ചയുള്ള കുഴികളായതിനാല്‍ ചെറിയ വാഹനങ്ങളുടെ അടിവശം തട്ടുന്നതും അപകടത്തിൽ പെടുന്നതും പതിവായി. കാവനാല്‍കടവ്‌ മുതല്‍ നൂറോമ്മാവ്‌ വരെ ബിഎം ആന്‍ഡ്‌ബി 

സി നിലവാരത്തില്‍ ടാറിങ്ങിന്‌ നടപടിയായിട്ടുണ്ടെന്ന്‌ മാസങ്ങള്‍ക്കു മുന്‍പ്‌ നടന്ന താലൂക്ക്‌ വിക നസമിതിയില്‍ അറിയിച്ചിരുന്നു എങ്കിലും ഒരു പണിയും ഇതുവരെ ആരംഭിച്ചിട്ടില്ല. 

വർഷങ്ങൾക്കു മുന്നേ നാട്ടുകാർ നൽകിയ പരാതികളിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. കിടങ്ങിനു സമാനമായ കുഴികള്‍ താല്‍ക്കാലികമായെങ്കിലും നികത്തണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ