നിരോധിത പ്ലാസ്റ്റിക്: മല്ലപ്പള്ളിയിൽ പരിശോധന തുടങ്ങി

 മല്ലപ്പള്ളി പഞ്ചായത്തിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. ഒറ്റത്തവണ ഉപയോഗിക്കാവുന്നവയ്ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.

ഹോട്ടലുകൾ, തട്ടുകടകൾ, ചന്തകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ പ്ലാസ്റ്റിക് ക്യാരിബാഗ്, ഗാർബേജ് ബാഗ്, മേശവിരി, പ്ലേറ്റ്, കപ്പ്, തെർമോകോൾ പാത്രങ്ങൾ, സ്ട്രോ, പി.വി.സി. ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനർ, ഇയർബഡ്‌സ് പോലെയുള്ള പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ വിതരണം ചെയ്യരുതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ