എഴുമറ്റൂരിൽ വൃദ്ധയെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


 മല്ലപ്പള്ളി എഴുമറ്റൂരിൽ ഏലിക്കുഴ കോളനിയിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ആസാം ഗോലോഘട്ട് സ്വദേശി ഗുഡലു ഘാഡാ (26) അറസ്റ്റിൽ. ബുധനാഴ്ച രാത്രി 9.30 നാണ്സംഭവം.

പരേതനായ പീറ്ററുടെ ഭാര്യ ഏലിക്കുട്ടി പീറ്റർ (69)നെയാണ് ആക്രമണത്തിനിരയായത്. മദ്യലഹരിലായിരുന്ന പ്രതി വാതിൽ തള്ളിത്തുറക്കുന്നതിനിടയിൽ ഏലിക്കുട്ടിയുടെ തലയ്ക്ക് പരിക്കുപറ്റി. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പെരുമ്പെട്ടി പോലീസിൽ വിവരമറിയിച്ചു. 

എസ്ഐ എസ്. ശ്യാമകുമാരി , സിപിഒമാരായ എം. ജോൺസൻ , സോണി ജോസഫ് ,സൈഫുദ്ദീൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ