കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവർ വരുമാന സര്‍ടിഫിക്കറ്റ്‌ ഹാജരാക്കണം

 കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവരും 2019 ഡിസംബര്‍ 31 വരെയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ പെന്‍ഷന്‌ ഗുണഭോകതാക്കള്‌ കോട്ടാങ്ങല്‍ വില്ലേജ്‌ ഓഫ്‌സില്‍ നിന്നും അനുവദിച്ച പുതിയ വരുമാന സര്‍ടിഫിക്കറ്റ്‌ 2023 ഫെബ്രുവരി 28- തീയതിക്കുള്ളില്‌ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്സില്‌ ഹാജരാക്കേണ്ടതാണ്‌. 

വരുമാന സര്‍ടിഫിക്കറ്റ്‌ പ്രകാരം നിശ്ചിത പരിധിയില്‍ അധികം വരുമാനം ഉള്ളവര്‍ക്കും ടി സര്‍ടിഫിക്കട്റ്റ്‌ ഹാജരാക്കാത്തവര്‍ക്കും 2023 മാര്‍ച്ച്‌ മാസം മുതൽ പ്രസ്തുത പെന്ഷനുകള്‍ അനുവദിക്കുന്നതല്ല. കൂടാതെ വില്ലേജ്‌ ഓഫ്സില്‍ നിന്നുള്ള വരുമാന സര്‍ടിഫിക്കറ്റ്‌ യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‌ കുടിശ്ശികയ്ക്ക്‌ പിന്നീട്‌ ഗുണഭോകതാവിനു അര്‍ഹതയും ഉണ്ടായിരിക്കുന്നതുമല്ല എന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ