മല്ലപ്പള്ളിയിൽ കേരള കർഷകസംഘം ജില്ലാ സമ്മേളനം


 കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളിയിൽ. ആദ്യമായാണ് കർഷക സംഘം ജില്ലാ സമ്മേളനം മല്ലപ്പള്ളിയിൽ നടക്കുന്നത്. 251 പ്രതിനിധികളടക്കം 300 പേർ പങ്കെടുക്കും. 

മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ (സി കെ മോഹനൻ നായർ നഗർ) ശനിയാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള പ്രവർത്തന റിപ്പോർട്ടും എം പ്രകാശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.

ഞായറാഴ്ച സിഎംഎസ് ജങ്‌ഷനിൽ നിന്നും കാൽലക്ഷം പേർ അണിനിരക്കുന്ന കർഷക റാലി നടക്കും. തുടർന്ന് മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ (ടി കെ രാഘവൻപിള്ള നഗർ) നടക്കുന്ന പൊതു സമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്, കെ പി ഉദയഭാനു, രാജു ഏബ്രഹാം, കെ വി കുഞ്ഞമ്പു എംഎൽഎ,  അഡ്വ. ഓമല്ലൂർ ശങ്കരൻ, എ പത്മകുമാർ, ജി ശ്രീരേഖ, പി ആർ പ്രദീപ് എന്നിവർ പങ്കെടുക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ