കോട്ടാങ്ങൽ ചാരായം വാറ്റ്: ഒരാൾ അറസ്റ്റിൽ

 കോട്ടാങ്ങൽ പേക്കാവ് തൈപറമ്പിൽ വീട്ടിൽ ടി.ജി.സാബുവി(52)നെ ചാരായം വാറ്റിയതിന് അറസ്റ്റുചെയ്തു.

ഓണം വിപണിയെ ലക്ഷ്യമിട്ട് വൻതോതിൽ ചാരായം നിർമിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ ഗ്യാസ് അടുപ്പിനുമുകളിൽ വാറ്റ് സെറ്റ് ഘടിപ്പിച്ച് ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 

ഇയാളുടെ വീട്ടിൽനിന്ന് 180 ലിറ്റർ കോട, 3.1 ലിറ്റർ ചാരായം, ഗ്യാസ് സ്റ്റൗ, ഗ്യാസ് അടുപ്പ്, വാറ്റുപകരണങ്ങൾ, കോട സൂക്ഷിച്ചിരുന്ന കലങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രീവന്റീവ് ഓഫീസർമാരായ സുശീൽ കുമാർ, അനിൽകുമാർ, പ്രവീൺ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പദ്‌മകുമാർ, മനീഷ് ഷൈൻ, സുമോദ് എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ