ആനിക്കാട് കത്തിക്കുത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്

 മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കത്തിക്കുത്ത് മൂന്നു പേര്‍ക്ക് പരുക്ക്.

നൂറോന്മാവ് ആനിക്കാട് അമ്ബലത്തിന് സമീപം തേക്കട പുവേലില്‍ വീട്ടില്‍ ജയചന്ദ്രന്‍ (45), അയല്‍വാസിയും ബന്ധുവും സുഹൃത്തുമായ മുക്കാട്ട് മേപ്രത്ത് വീട്ടില്‍ ഉദയകുമാര്‍(48), തടസം പിടിക്കാന്‍ ചെന്ന ഇവരുടെ ബന്ധു കുന്നും പുറത്ത് കൊച്ചു തുണ്ടിയില്‍ വീട്ടില്‍ അനില്‍ കുമാര്‍ (45) എന്നിവര്‍ക്കാണ് പരുക്ക്.

ഗുരുതരമായി പരുക്കേറ്റ ജയചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ജയചന്ദ്രന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്നു ജയചന്ദ്രനും ഉദയനും വര്‍ത്തമാനം പറഞ്ഞിരുന്നതിനിടെ ഉദയകുമാറിന്റെ ഭാര്യയെ കളിയാക്കി ജയചന്ദ്രന്‍ സംസാരിച്ചതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം ചീത്തവിളിക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്തു. പുല്ലരിയുന്ന വാക്കത്തി ഉപയോഗിച്ച്‌ പരസ്പരം വെട്ടി. 

ജയചന്ദ്രന്റെ നെറ്റിക്കും കഴുത്തിന് താഴെയും മുറിവുകള്‍ ഉണ്ടായി. ജയചന്ദ്രന്റെ പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ